ബൈക്കിന്റെ പൂജ നടത്തുന്നതിനായി ഗംഗാനദിയിലേക്ക് പോയ 14കാരനെ മുതല കടിച്ചുകൊന്നു; മുതലയെ അടിച്ചുകൊന്ന് ബന്ധുക്കള്‍


പുതിയ ബൈക്കിന് പൂജ നടത്തുന്നതിനായി ഗംഗാനദിയിലേക്ക് കുടുംബത്തോടൊപ്പം പോയ 14 വയസുകാരനെ മുതല കടിച്ചുകൊന്നു. ബീബാറിലെ വൈശാലി ജില്ലയിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ അങ്കിത് കുമാറിനെയാണ് മുതല കടിച്ച് കൊന്നത്. തുടര്‍ന്ന് രോഷാകുലരായ ബന്ധുക്കള്‍ നാട്ടുകാരുമായി ചേര്‍ന്ന് മുതലയെ അടിച്ചുകൊന്നു.കുട്ടിയുടെ മരണത്തെ തുടര്‍ന്ന് രോഷാകുലരായ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മുതലയെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇരുമ്പുവടിയും മറ്റും ഉപയോഗിച്ച് മുതലയെ തല്ലിക്കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കുടുംബത്തിലേക്ക് പുതിയതായി വാങ്ങിയ ബൈക്ക് ഗംഗാനദിയില്‍ പൂജിക്കാനായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു അങ്കിത് കുമാര്‍.പൂജയുടെ ഭാഗമായി ഗംഗയില്‍ കുളിക്കുന്നതിനിടയില്‍ അങ്കിതിനെ പിടികൂടി മുതല വെള്ളത്തിന്റെ അടിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് കുട്ടിയുടെ ശരീരഭാഗങ്ങള്‍ കിട്ടിയത്.

 



MORE IN LATEST NEW