- by web desk
- June 30, 2023
Loading
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 51 വർഷത്തെ കഠിന തടവ്. പാലക്കാട് അതിവേഗ പോക്സോ കോടതിയാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്. പെൺകുട്ടിയുടെ ബന്ധുവായ ഷോളയൂർ സ്വദേശി അഗസ്റ്റിനെയാണ് 51 വർഷത്തെ കഠിന തടവിന് വിധിച്ചത്. ഇതുകൂടാതെ ഒരുലക്ഷത്തി ഇരുപതിനായിരം രൂപ പിഴയായും പ്രതി അടയ്ക്കണം. പിഴ തുക ഇരയ്ക്ക് നൽകാനും വിധിയിൽ പറയുന്നു. പിഴ അടക്കാത്ത പക്ഷം 14 മാസം അധിക കഠിന തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. ശിക്ഷ ഒന്നിച്ച് 20 വർഷം അനുഭവിച്ചാൽ മതി. കേസിലെ രണ്ടാം പ്രതിയെ കോടതി വെറുതെ വിട്ടു.
അതേസമയം, 2018 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ഷോളയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി ശോഭന ഹാജരായി. കേസിൽ 20 സാക്ഷികളെ വിസ്തരിച്ചു. 22 രേഖകൾ തെളിവായി കോടതി പരിഗണിച്ചു.