പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ കുറ്റക്കാരന്‍


പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ കുറ്റക്കാരനെന്ന് കോടതി. എറണാകുളം പോക്‌സോ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് കോടതിയുടെ വിധി. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.



തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടില്‍ വെച്ച് വീട്ടുവേലക്കാരിയുടെ മകളെ പീഡിപ്പിച്ചതായാണ് കേസ്. പെണ്‍കുട്ടിക്ക് പതിനേഴ് വയസുള്ളപ്പോഴാണ് സംഭവം. കുട്ടിയെ ഒന്നില്‍ കൂടുതല്‍ തവണ പീഡിപ്പിച്ചതായാണ് പരാതി. കലൂരിലെ വീടിന് പുറമെ കൊച്ചിയില്‍ തന്നെയുള്ള മറ്റൊരു വീട്ടില്‍ വച്ചും പീഡനമുണ്ടായി.




പുരാവസ്തു തട്ടിപ്പ് കേസില്‍ 2021ല്‍ മോന്‍സണ്‍ അറസ്റ്റിലായ ശേഷമാണ് പെണ്‍കുട്ടിയുടെ അമ്മ സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയത്. മോന്‍സണെ ഭയന്നിട്ടാണ് പരാതി നല്‍കാതിരുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് കേസില്‍ വിധിപറയുന്നത്.



 



MORE IN LATEST NEW