- by web desk
- June 30, 2023
Loading
നിരത്തുകളിലെ ക്യാമറയില്‍ പെടാതിരിക്കാന്‍ നമ്പര്‍ പ്ലേറ്റ് മറച്ചുവെച്ച് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഇത്തരത്തിലുള്ള അഭ്യാസപ്രകടനത്തിലൂടെ നിയമലംഘനം മറയാക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് കേരള പൊലീസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
നിരത്തുകളിലെ ക്യാമറയില്‍ പെടാതിരിക്കാന്‍ ഇരുചക്രവാഹങ്ങളുടെ പിന്നിലിരുന്നു നമ്പര്‍ പ്ലേറ്റുകള്‍ മറച്ചു പിടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് അപകടകരമായ അഭ്യാസമാണ് നിങ്ങള്‍ കാണിക്കുന്നത്. പിറകിലേക്ക് മറിഞ്ഞു വീണു അപകടം ഉണ്ടാകാനിടയുള്ള ഈ ഉദ്യമം കൊണ്ട് നിയമലംഘനം മറയ്ക്കാമെന്നത് നിങ്ങളുടെ വ്യാമോഹം മാത്രമാണെന്നത് വിനീതമായി ഓര്‍മിപ്പിക്കുന്നു.