കൊല്‍ക്കത്തയില്‍ നിന്ന് തായ്‌ലന്‍ഡിലേക്ക് ഹൈവേ വരുന്നു, 2027 ല്‍ യാഥാര്‍ത്ഥ്യമാകും


കൊല്‍ക്കത്തയില്‍ നിന്ന് തായ്‌ലന്‍ഡിലെ ബാങ്കോക്കിലേക്ക് ഹൈവേ വരുന്നു. ബിംസ്‌ടെക് (bimstec- ബേ ഓഫ് ബംഗാള്‍ ഇനിഷിയേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടോറല്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക്ക് കോപ്പറേഷന്‍) ന്‍റെ പ്രോജക്ടിന്‍റെ  ഭാഗമായിട്ടാണ് മൂന്ന് രാജ്യങ്ങളിലൂടെ കടന്ന് പോകുന്ന ഹൈവെ പണിയുന്നത്. ബേ ഒഫ് ബംഗാള്‍ തീരത്തും തൊട്ടടുത്തുമായി സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ ഏഴ് രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബിംസ്‌ടെക്. ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക, മ്യാന്‍മാര്‍ തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളാണ് ബിംസ്‌ടെക് അംഗങ്ങള്‍.


അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 2017 ന് മുമ്പായി ഹൈവെ യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രഖ്യാപനം. ഇന്ത്യന്‍ ചേമ്പര്‍ ഒഫ് കൊമേഴ്‌സും വിദേശകാര്യ മന്ത്രാലയവും ചേര്‍ന്ന് ചൊവാഴ്ച നടന്ന ബിസിനസ് കോണ്‍ക്ലേവിനിടെ ഹൈവെ പദ്ധതയുടെ വിവരങ്ങള്‍ പുറത്തുവിടുകയായിരുന്നു.ബാങ്കോക്കില്‍ നിന്ന് ആരംഭിക്കുന്ന റോഡ് തായ്‌ലന്‍ഡിലെ പ്രധാന നഗരങ്ങളായ സുഖോത്തായ്, മേ സോട്,  മ്യാന്‍മറിലെ യാങോണ്‍, കലേവ, മണ്ടാലെ, തമു എന്നിവിടങ്ങളിലൂടെയാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ഇന്ത്യയിലെ മോറേ, കൊഹിമ, ഗുവാഗത്തി, ശ്രീറാംപുര്‍, സിലിഗുരി എന്നിവിടങ്ങള്‍ വഴിയാണ് റോഡ് കൊല്‍ക്കത്തയിലെത്തുക.




2800 കിലോമീറ്റര്‍ നീളത്തിലാണ് ഹൈവേ പണിയുന്നത്. ഹൈവേയുടെ ആകെ ദുരത്തില്‍ അധികവും ഇന്ത്യയിലും കുറവ് തായ്‌ലന്‍ഡിലുമായിരിക്കും. തമുവില്‍ നിന്ന് കലേവ വരെയുള്ള റോഡ് പണിയുന്നതിന് മാത്രം 27.28 മില്യണ്‍ യുഎസ് ഡോളര്‍ ചിലവ് വരുമെന്നാണ് വിവരം.




 




MORE IN LATEST NEW