- by web desk
- June 30, 2023
അതേസമയം, സംസ്ഥാനത്ത് നിരവധി പേരാണ് ഡെങ്കിപ്പനി അടക്കം ബാധിച്ച് ചികിത്സ തേടുന്നത്. പനി പടരുന്നതില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തില്‍ വീഴച പാടില്ലെന്നും വീടുകളിലും സ്ഥാപനങ്ങളിലും മുന്‍കരുതല്‍ വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിവിധയിടങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഡെങ്കിപ്പനി കൂടുതല്‍ വ്യാപിച്ച സ്ഥലങ്ങളില്‍ പ്രത്യേക പരിശോധന നടത്തുമെന്നും കൊതുകുകള്‍ പെരുകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞിരുന്നു.