- by web desk
- June 30, 2023
Loading
ദില്ലി ഓർഡിനൻസില്‍ പ്രതിപക്ഷ പാർട്ടികൾക്ക് കത്ത് അയച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇന്ന് ദില്ലിക്ക് സംഭവിച്ചത് നാളെ ഏത് സംസ്ഥാനത്തിനും സംഭവിക്കാമെന്നാണ് കെജ്രിവാള്‍ കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
ബിജെപി ഇതര സർക്കാർ ഭരണത്തിലുള്ള സംസ്ഥാനങ്ങൾ ഗവർണറെ ഉപയോഗിച്ച് നിയന്ത്രിക്കുമെന്നും കൺകറൻ്റ് ലിസ്റ്റില് ഉള്ള അധികാരങ്ങൾ കേന്ദ്ര സർക്കാർ കവർന്നെടുക്കുമെന്നും കെജ്രിവാള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കത്തിലൂടെ മുന്നറിയിപ്പ് നല്‍കി. പട്നയിലെ യോഗത്തിൽ ഓർഡിനൻസ് പ്രധാന ചർച്ച വിഷയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.