- by RTP
- June 09, 2025
Loading
കൊവിന്‍ ആപ്പിലെ വിവരങ്ങള്‍ ടെലിഗ്രാമില്‍ അപ്ലോഡ് ചെയ്ത സംഭവത്തില്‍ ബിഹാര്‍ സ്വദേശി അറസ്റ്റില്‍ . ദില്ലി പൊലീസാണ് ഇയാലെ അറസ്റ്റ് ചെയ്തത്. ബിഹാറിലെ ആരോഗ്യപ്രവർത്തകയാണ് ഇയാളുടെ അമ്മ. കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളെക്കൂടി പൊലീസ് പിടികൂടിയിട്ടുണ്ട്.
കൊവിഡ്–19 വാക്സീൻ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി ആധാർകാർഡ്, തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് നമ്പർ, മൊബൈൽ നമ്പർ എന്നിവ വ്യക്തികൾ കോവിൻ പോർട്ടലിൽ നൽകിയിരുന്നു. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഇത്തരം സ്വകാര്യ വിവരങ്ങൾ ടെലിഗ്രാം വഴി ചോർന്നതായി സൗത്ത് ഏഷ്യ ഇൻഡക്സാണ് കണ്ടെത്തിയത്.