കലാഭവൻ നവാസും ഭാര്യ രഹനയും മുഖ്യവേഷത്തിലഭിനയിക്കുന്ന 'ഇഴ' എന്ന സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.


നവാഗതനായ സിറാജ് റെസ കഥ, തിരക്കഥ, സംഭാഷണമെഴുതി  സംവിധാനം ചെയ്യുന്ന ' ഇഴ'  എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. കലാഭവൻ നവാസും ഭാര്യ രഹനയും അഭിനയിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത് ഉണ്ണിമുകുന്ദനും നാദിർഷയും 

ചേർന്നാണ്. ടൈറ്റിൽ ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു.

 

രഹന ഏറെ നാളുകൾക്ക് ശേഷം നായികയായി അഭിനയിക്കുന്നു  എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജീവിതത്തിലെന്ന പോലെ ഈ സിനിമയിലും ഭാര്യ ഭർത്താക്കന്മാരായി  തന്നെയാണ് അവർ അഭിനയിക്കുന്നത്.

നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

 

ബി ബി എസ് പിക്ച്ചേഴ്സിന്റെ ബാനറിൽ ആയിഷാ ബീവിയാണ് ചിത്രം നിർമ്മിക്കുന്നത്. 

 

ചിത്രത്തിലെ ഗാനങ്ങൾക്ക്

രചനയും, സംഗീതം   നിർവ്വഹിച്ചിരിക്കുന്നതും സംവിധായകനായ സിറാജ് റെസ തന്നെയാണ്.

 

ആലുവ, പെരുമ്പാവൂർ,തുരുത്ത്, തട്ടുപാറ തുടങ്ങിയ പ്രദേശങ്ങളായിരുന്നു

പ്രധാന ലൊക്കേഷനുകൾ. 

 

 

 

ഛായാഗ്രഹണം : ഷമീർ ജിബ്രാൻ,

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : എൻ ആർ ക്രിയേഷൻസ്, കോ പ്രൊഡ്യൂസേഴ്സ് : ശിഹാബ് കെ എസ്, കിൽജി കൂളിയാട്ട്,

പ്രോജക്ട് ഡിസൈനർ : ബിൻഷാദ് നാസർ, പ്രൊഡക്ഷൻ കൺട്രോളർ : ഫായിസ് മുബീൻ, സൗണ്ട് മിക്സിങ്ങ് :

ഫസൽ എ ബക്കർ, ബി ജി എം : ശ്യാം ലാൽ, എഡിറ്റിംഗ് : ബിൻഷാദ്,

സൗണ്ട് എഫക്റ്റ്സ് : സുനിൽ ഹസൻ,

കാസ്റ്റിങ് ഡയറക്ടർ : അസിം കോട്ടൂർ,

മേക്കപ്പ് : നിമ്മി സുനിൽ, സ്റ്റണ്ട് മാസ്റ്റർ : നിവാസ് ബാബു, ആർട്ട്‌ : ജസ്റ്റിൻ, കോസ്റ്റ്യൂം  ഡിസൈൻ : രഹനാസ് ഡിസൈൻ, അസോസിയേറ്റ്  ക്യാമറ : എസ് ഉണ്ണി കൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ : ബബീർ പോക്കർ. 

സ്റ്റിൽസ് : സുമേഷ് സൂര്യ, ടൈറ്റിൽ ഡിസൈൻ : മുഹമ്മദ് സല, ഡിജിറ്റൽ മാർക്കറ്റിംഗ് : നിഖിൽ ജോയ്, പി ആർ ഓ : അജയ് തുണ്ടത്തിൽ.



MORE IN LATEST NEW