കേരളത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രേ മോദി


കേരളത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രേ മോദി. കേരളത്തിലെ വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ പട്ടിക വിഭാഗത്തിനോട് അവഗണന എന്ന് വിമര്‍ശനം. ഏക വ്യക്തി നിയമം ഭരണഘടന വിഭാവം ചെയ്തതാണെന്നും ഭയം കൊണ്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നതെന്നും മധ്യപ്രദേശിലെ പാര്‍ട്ടി സമ്മേളനത്തില്‍ മോദി പറഞ്ഞു.



ഏകവ്യക്തി നിയമം മുഖ്യ വിഷയമായി ഉയര്‍ത്തി കാട്ടുകയും കേരളമുള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ വിവിധ വിഷയങ്ങളില്‍ വിമര്‍ശിച്ചായിരുന്നു മധ്യപ്രദേശിലെ നരേന്ദ്ര മോദിയുടെ പ്രസംഗം. പ്രീണന രാഷ്ട്രീയം പ്രതിപക്ഷ പാര്‍ട്ടികള്‍ ആയുധമാക്കുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയത്തെ സംരക്ഷിക്കുന്നതിനു വേണ്ടി യഥാര്‍ത്ഥ ആനുകൂല്യങ്ങള്‍ ലഭിക്കേണ്ട പല വിഭാഗങ്ങളെയും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കാണാതെ പോകുന്നു. മലപണ്ടാരം അടക്കമുള്ള പട്ടിക വിഭാഗങ്ങളെ വികസനത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നു എന്ന് ചൂണ്ടികാട്ടിയാണ് മോദി കേരളത്തെ വിമര്‍ശിച്ചത്.




ഏക വ്യക്തി നിയമം ഭരണഘടന വിഭാവനം ചെയ്തതാണെന്നും നിയമത്തെ കുറിച്ച് തെറ്റിദ്ധാരണ വരുത്തുന്നു. ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് വ്യത്യസ്ത നിയമം ശരിയാണോ എന്നും പ്രധാനമന്ത്രി ചോദിച്ചു.





മുത്തലാഖ് മൂലം കുടുംബങ്ങള്‍ ദുരിതത്തിലാകുന്നെന്നുo പ്രധാനമന്ത്രിയുടെ വിമര്‍ശനം. പ്രതിപക്ഷത്തിന്റേത് പ്രീണന രാഷ്ട്രീയമെന്നും ഭയം കൊണ്ടും അഴിമതിയില്‍ നിന്ന് രക്ഷ നേടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നതെന്നും മോദി വിമര്‍ശിച്ചു. എന്നാല്‍ മണിപ്പൂര്‍ ഉള്‍പെടെയുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മോദിയുടെ ശ്രമമെന്ന് കോണ്‍ഗ്രസ് കുറ്റപെടുത്തി.




 




MORE IN LATEST NEW