- by web desk
- June 30, 2023
Loading
ചൊവ്വാഴ്‌ച രാവിലെ മുതൽ ആരംഭിച്ച കനത്ത മഴയിൽ മുംബൈയിൽ വൻ നാശ നഷ്ടം. നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലാണ്. മഴയെ തുടർന്ന് ഒന്നര മുതൽ രണ്ട് അടിവരെ ഉയരത്തിൽ വെള്ളം കയറിയതോടെ അന്ധേരി സബ്‌വെ അടച്ചു.
മലാഡിൽ കനത്തമഴയിൽ മരംകടപുഴകി വീണ് 38കാരൻ മരിച്ചതായി ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു. പലയിടങ്ങളിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. അഞ്ച് വീടുകൾ ഭാഗീകമായി തകർന്നു. ചൊവ്വാഴ്‌ച മാത്രം മുംബൈ നഗരത്തിൽ 104 മില്ലീ മീറ്റർ മഴ ലഭിച്ചു.
മുംബൈയ്‌ക്ക് പുറമേ താനെയിലും വെള്ളക്കെട്ടും ഗതാഗത തടസവും അനുഭവപ്പെട്ടു. താനെയിൽ വീട് ഇടിഞ്ഞ് 36കാരിയ്‌ക്ക് പരിക്കേറ്റു. മുംബൈയിൽ കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മുംബൈ, താനെ എന്നിവിടങ്ങളിൽ നിലവിൽ ഓറഞ്ച് അലർട്ടാണ്.