ആര്‍ആര്‍ആറിലെ വില്ലന്‍ റേ സ്റ്റീവന്‍സണ്‍ അന്തരിച്ചു; വിശ്വസിക്കാനാകുന്നില്ലെന്ന് രാജമൗലി



ആര്‍ആര്‍ആര്‍ സിനിമയിലെ വില്ലന്‍ കഥാപാത്രമായ ഗവര്‍ണര്‍ സ്‌കോട്ട് ബക്സ്റ്റനെ അവതരിപ്പിച്ച ഐറിഷ് താരം റേ സ്റ്റീവന്‍സണ്‍ അന്തരിച്ചു. 58 വയസായിരുന്നു. ഞായറാഴ്ചയായിരുന്നു അന്ത്യം.


ഇറ്റലിയില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. ഇറ്റാലിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റേ സ്റ്റീവന്‍സണിന്റെ മരണം വിശ്വസിക്കാനാകുന്നില്ലെന്ന് രൗജമൗലി ട്വീറ്റ് ചെയ്തു.


നോര്‍ത്തേണ്‍ അയര്‍ലാന്‍ഡില്‍ ജനിച്ച ഗ്രിഗറി റെയ്മണ്ട് സ്റ്റീവന്‍സണ്‍ കുട്ടിക്കാലത്ത് ഇംഗ്ലണ്ടിലേക്ക് താമസം മാറുകയായിരുന്നു. 1998 ല്‍ പുറത്തിറങ്ങിയ ദ് തിയറി ഓഫ് ഫ്‌ലൈറ്റ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തെത്തുന്നത്.


ഓഗസ്റ്റില്‍ റിലീസ് ചെയ്യാനിരുന്ന സ്റ്റാര്‍ വാര്‍സ് സീരീസായ ‘അഹ്സോക’ എന്ന പരമ്പരയില്‍ ബെയ്ലന്‍ സ്‌കോളായി പ്രത്യക്ഷപ്പെടാന്‍ സ്റ്റീവന്‍സണ് അവസരമുണ്ടായിരുന്നു. 2023-ല്‍ നടന്ന സ്റ്റാര്‍ വാര്‍സ് ആഘോഷ പരിപാടിയില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു.’സ്റ്റാര്‍ വാര്‍സ്: റെബല്‍സ്’ (2016) എന്ന ചിത്രത്തിലെ ഗാര്‍ സാക്സണിന്റെ വേഷത്തിന് ശബ്ദം നല്‍കുകയും ‘സ്റ്റാര്‍ വാര്‍സ്: ക്ലോണ്‍ വാര്‍സ്’ (2020) എന്നതിന്റെ രണ്ട് എപ്പിസോഡുകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.




 



MORE IN LATEST NEW