ആ കണ്ണുകളിലെ വെളിച്ചമണയില്ല, ജോലിക്കിടെ മരിച്ച ഫയർമാൻ ജെ എസ് രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും


തിരുവനന്തപുരം : ഫയർമാൻ രഞ്ജിത്തിന്റെ കണ്ണുകൾ രണ്ട് പേർക്ക് വെളിച്ചമേകും. തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിലെ തീയണയ്ക്കുന്നതിനിടെ മരിച്ച ഫയർമാൻ ജെ എസ് രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും. അവയവങ്ങൾ ദാനം ചെയ്യാനുള്ള സമ്മതപത്രം രഞ്ജിത്ത് നേരത്തെ നൽകിയിരുന്നുവെങ്കിലും അപകടത്തിൽ ആന്തരികാവയവങ്ങൾ തകർന്നതിനാൽ ദാനം ചെയ്യാൻ കഴിഞ്ഞിയില്ലെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. 


തീയണയ്ക്കുന്നതിനിടെ, കെട്ടിടത്തിന്റെ ഒരു ഭാഗം ശരീരത്തിലേക്ക് വീണാണ് രഞ്ജിത്തിന് അപകടമുണ്ടായത്. താബൂക്ക് കെട്ടിയ ഉയരം കൂടിയ ചുമരിലെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഏറെ നേരം പണിപ്പെട്ടാണ് രഞ്ജിത്തിനെ തീയ്ക്കുള്ളിൽ നിന്നും സഹപ്രവർത്തകർ രക്ഷപ്പെടുത്തിയത്. ഉടൻ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ആറ് വർഷത്തിലേറെയായി ഫയർഫോഴ്സ് ജീവനക്കാരനാണ് ആറ്റിങ്ങൽ സ്വദേശിയായ രഞ്ജിത്ത്. പ്രിയ സുഹൃത്തിന്റെ പെട്ടന്നുള്ള വിയോഗം സഹപ്രവർത്തകർക്കാർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. മൃതദേഹം തിരുവനന്തപുരം ചെങ്കൽ ചൂളയിലെ ഫയർ ഫോഴ്സ് ആസ്ഥാനത്തും ചാക്ക യൂണിറ്റിലും പൊതുദർശനത്തിന് വെക്കും.  



MORE IN LATEST NEW