- by web desk
- June 30, 2023
Loading
വാളയാറിൽ ടെമ്പോയിൽ കടത്താൻ ശ്രമിച്ച സ്ഫോടക വസ്തുക്കൾ പിടികൂടി. വാളയാർ ടോൾ പ്ലാസയിൽ നിന്ന് സ്ഫോടക വസ്തുക്കൾ തൃശ്ശൂർ പൂങ്കുന്നത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. 200 ജലാറ്റിൻ സ്റ്റിക്കുകൾ വീതം അടങ്ങിയ 100 കാർഡ് ബോർഡ് ബോക്സുകളാണ് അറസ്റ്റിലായ പ്രതികളിൽ നിന്നും കണ്ടെത്തിയത്.സംഭവത്തിൽ സതീഷ്, ലിസൻ എന്നിവർ പിടിയിലായി.